അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു ; കണ്ണൂരിൽ മകളെ വെട്ടാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ

അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു ; കണ്ണൂരിൽ മകളെ വെട്ടാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ
Sep 4, 2025 06:10 PM | By Rajina Sandeep

കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കരിവെള്ളൂർ സ്വദേശി കെ.വി. ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതാണ് ശശിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. പരിക്കേറ്റ അമ്മയും മകളും ചികിത്സ തേടി.

മദ്യപാനിയായ ശശി വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇവരുടെ വീട്ടിലുണ്ടായ വഴക്ക് കയ്യാങ്കളിയിലേക്കെത്തി. ഇതിനിടയിൽ ഭാര്യയെ ശശി മര്‍ദിച്ചു. ഇത് തടയാനെത്തിയ 22 കാരിയായ മകളെയാണ് ശശി വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്.

കഴുത്തിന് നേരെയാണ് ഓങ്ങിയത്. തലനാരിഴയ്ക്കാണ് മകള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ശശി മകളെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. അമ്മയും മകളും കരിവെളളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ശശിയെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Questioned for harassing mother; Father arrested for trying to stab daughter in Kannur*

Next TV

Related Stories
പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

May 7, 2026 02:40 PM

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന...

Read More >>
കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

May 7, 2026 01:41 PM

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട്...

Read More >>
കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം

May 7, 2026 01:25 PM

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന്...

Read More >>
നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും  ബാധിക്കുമെന്ന് സൂചന

May 7, 2026 11:16 AM

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന് സൂചന

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന്...

Read More >>
യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

May 7, 2026 11:07 AM

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം...

Read More >>
കണ്ണൂർ  പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 7, 2026 10:25 AM

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
Top Stories

News Roundup